Tuesday, May 14, 2013

വാള്യം 7. ലക്കം 2, ഏപ്രില്‍ 2012


  

സമരങ്ങളുടെ വസന്ദത്തിന് ഐക്യദാര്‍ഢ്യം

(നിലപാട്)


വിളപ്പില്‍ശാല സമരത്തില്‍ അതിന്റെ അലയൊലി നമ്മള്‍ കണ്ടതാണ്. അവിടെ സമരം ജനങ്ങളുടെ ഉത്സവമായി പരിണമിക്കുകയായിരന്നു. ബി.ഒ.ടി ടോള്‍പിരിവെനെതിരായി പാലിയക്കര നടക്കുന്ന സമരം, ലാലൂരില്‍ മാലിന്യ പ്രശ്‌നത്തിനെതിരായി നടന്നു വരുന്ന സമരം ഞെളിയമ്പറമ്പ്, കൂടംകുളം എന്നിവിടങ്ങളില്‍ നടടന്നുവരുന്ന സമരങ്ങള്‍ നഴ്‌സ്മാരുടെ സമരം എന്നുവേണ്ട എല്ലാ ദിക്കിലും ജനദ്രോഹ നടപടികള്‍ക്കെതിരായി ജനകീയ സമരങ്ങള്‍ ഉയര്‍ന്നുവരുന്നുവെന്നതും അവയ്ക്ക് രൗദ്രഭാവം കൈവരുന്നുവെന്നതും ഒരേസമയം ഭരണാധികാരികള്‍ക്കും നിലവിലെ ചൂഷണവ്യവസ്ഥയ്ക്കും ഉള്‍ക്കിടിലങ്ങള്‍ സമ്മനിക്കുമ്പോള്‍ വിപ്ലവ പക്ഷത്തിന് പ്രതീക്ഷയും ഊര്‍ജ്ജവും സമ്മാനിക്കുന്നു. കേരളത്തില്‍ ഉയര്‍ന്നു വരുന്ന സമരങ്ങളുടെ വസന്ദത്തിന് വിദ്യാര്‍ത്ഥിമാസിക ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
 Read More....
 









1. രക്ഷിക്കപ്പെടുമോ, ക്രിസ്തുവഴി പിണറായി ബ്രാന്റ് കമ്മ്യൂണിസം?
ഉമേഷ് ബാബു കെ സി


ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ രാഷ്ട്രീയമായി രക്ഷിക്കാന്‍ യേശുക്രിസ്തു വരില്ലെന്നതിന്, കഴിഞ്ഞ രണ്ടായിരം വര്‍ഷത്തെ ക്രിസ്തീയതയുടെയും നൂറ്ററുപത് വര്‍ഷത്തെ
കമ്മ്യൂണിസത്തിന്റെയും യഥാര്‍ത്ഥമായ ചരിത്രം സാക്ഷ്യം നല്കുന്നുണ്ട്. അതിന് ഒരേയൊരു കാരണമാണുള്ളത് - യേശുക്രിസ്തു ഒരു മതത്തിലവസാനിക്കുന്ന വിമോചന
ലക്ഷ്യമാണ്. കമ്മ്യൂണിസം, പക്ഷെ, അതല്ല.











2.ടെഡ് ലൈന്‍ 

എ. സജീവ്കുമാര്‍
(കഥ)


ഞാനൊരു കൈക്കൂലിക്കാരനൊന്നുമല്ല, വരുന്നവരുടെ സന്തോഷത്തിന് അവര്‍ നല്‍കുന്ന ചിലത് വാങ്ങുന്നതില്‍ തെറ്റില്ലെന്നാണ് മറ്റു പലരേയും പോലെ ഞാന്‍ കരുതിയത്.
സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കില്‍ ദിവാകരന് ലോണ്‍ കിട്ടില്ല. 4 ദിവസം നടത്തിച്ച് ഇല്ലായെന്ന് പറയുന്നതിനേക്കാള്‍ നല്ലത് ഞാന്‍ ചെയ്യുന്നത് തന്നെയാണെന്ന് നാട്ടുകാരുടെ അഭിപ്രായം. കിറ്റിയുടെ കടിയിലൂടെ പൈസ വാങ്ങാതെ സര്‍ട്ടിഫിക്കറ്റ് എഴുതികൊടുക്കേണ്ടി വന്നു.  Read More....


 





3. സോണി സോറി, ഭരണകൂടം നിങ്ങളെ ബലാല്‍ സംഗം ചെയ്തു


ഷഫീക്ക് എച്ച് 
 (കവര്‍ സ്റ്റോറി)
' എന്നോട് ചില പേപ്പറുകളില്‍ ഒപ്പിടാന്‍ പറഞ്ഞു. ചിലത് എഴുതാനും. ഞാന്‍ നിരാകരിച്ചപ്പോള്‍ പരുഷമായ ഭാഷയില്‍ എന്നോട് നിര്‍ബന്ധിച്ചു. ഞാനപ്പോഴും നിരാകരിച്ചു. അപ്പോള്‍ അവര്‍ എന്റെ കാലുകളില്‍ ഇലക്ട്രിക്ക് കറണ്ട് വെച്ച് ഷോക്കടിപ്പിച്ചു. Read More..








4. ജുഗല്‍ 'ബന്ധി'
(വര)
 ദിലീപ് കീഴൂര്‍





5 . ചാവേറുകളായി എരിഞ്ഞടങ്ങുന്ന മാസ്‌റ്റേഴ്‌സ്
(സിനിമ)
 മുബിന്‍ പുലിപ്പാറ


കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ, മാസ്‌റ്റേഴ്‌സ് എന്ന ജോജി ആന്റണി ചിത്രം കണ്ടപ്പോള്‍ അങ്ങനെ തോന്നിപ്പോയി . ഹൈ വോള്‍ടേജ് ധര്‍മ്മികരോക്ഷം വമിക്കുന്ന ഒരു സിനിമ കണ്ടാല്‍ ഉത്തേജനം ലഭിക്കുമെങ്കില്‍ സിനിമ കണ്ട കാശു ലാഭം. എന്നാല്‍ സിനിമയില്‍നിന്ന് കാല്‍പ്പനികതയെ മാറ്റിനിര്‍ത്തിയാല്‍ സിനിമ ചെയ്യുന്ന ഫലം തികച്ചും നെഗറ്റീവായ ചില അംശങ്ങള്‍ ഉണ്ടെന്നു കാണാന്‍ കഴിയും. മാത്രമല്ല തമിഴര്‍ എന്നേ ഉപേക്ഷിച്ച മെലോഡ്രാമയും വൈകാരികമായ സന്ദര്‍ഭങ്ങളും പഴയ രജനികാന്ത് പടങ്ങളേ ഓര്‍മ്മിപ്പിക്കും. Read More..



6. കവിതകള്‍ 
     പച്ച നിറമുള്ള ഭൂതം  ജംഷിദ് ഇരമംഗലം Read More..
     നിധിന്റെ കവിത     നിധിന്‍ ശ്രീനിവാസ്   Read More..
     ഉറുമ്പുകള്‍               ജലീല്‍ വേങ്ങേരി       Read More..




No comments:

Post a Comment